Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Catering Sector

Kottayam

പാ​ച​ക​വാ​ത​ക ക്ഷാമം : കാ​റ്റ​റിം​ഗ് മേ​ഖ​ലയ്ക്കു തിരിച്ചടി

കോ​​ട്ട​​യം: ക​​ല്യാ​​ണ സീ​​സ​​ണ്‍ ആ​​രം​​ഭി​​ച്ച​​തോ​​ടെ സി​​ലി​​ണ്ട​​ര്‍ ക്ഷാ​​മ​​ത്തി​​ല്‍ പി​​ടി​​ച്ചു​നി​​ല്‍​ക്കാ​​നാ​​കാ​​തെ കാ​​റ്റ​​റിം​​ഗ് മേ​​ഖ​​ല​​യും. ദി​​വ​​സ​​ങ്ങ​​ള്‍​ക്കു മു​​മ്പ് സി​​ലി​​ണ്ട​​ര്‍ ക്ഷാ​​മം രൂ​​ക്ഷ​​മാ​​യി ഹോ​​ട്ട​​ലു​​ക​​ളും റ​സ്റ്റ​​റ​​ന്‍റു​കളും അ​​ട​​ച്ചു​​പൂ​​ട്ടി​​യ​​പ്പോ​​ള്‍ സീ​​സ​​ണ്‍ അ​​ല്ലാ​​ത്ത​​തി​​നാ​​ലാ​​ണ് കാ​​റ്റ​​റിം​​ഗ് മേ​​ഖ​​ല വ​​ലി​​യ പ​​രി​​ക്കേ​​ല്‍​ക്കാ​​തെ മു​​ന്നോ​​ട്ടു പോ​യ​ത്. എ​ന്നാ​ൽ, ഇ​പ്പോ​ൾ ക​​ല്യാ​​ണം, ആ​​ദ്യ​​കു​​ര്‍​ബാ​​ന ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള പ​​രി​​പാ​​ടി​​ക​​ളു​​ടെ സീ​​സ​​ണ്‍ ആ​​രം​​ഭി​​ച്ച​​തോ​​ടെ വ​​ലി​​യ ബു​​ദ്ധി​​മു​​ട്ടി​​ലാ​​യി​​രി​​ക്കു​ക​യാ​ണ് കാറ്റ​​റിം​​ഗ് മേ​​ഖ​​ല.

വാ​​ണി​​ജ്യ സി​​ലി​​ണ്ട​​റു​​ക​​ള്‍ ആ​​വ​​ശ്യാ​​നു​​സ​​ര​​ണം ല​​ഭി​​ക്കാ​​ത്ത​​താ​​ണു പ്ര​​തി​​സ​​ന്ധി രൂ​​ക്ഷ​​മാ​​ക്കു​​ന്ന​​ത്. വ​​ലി​​യ പ്ര​​തി​​സ​​ന്ധി​​യി​​ല്‍ ന​​ട്ടം​​തി​​രി​​ഞ്ഞ ഹോ​​ട്ട​​ലു​​കാ​​രെ​​ല്ലാം അ​​തി​​ജീ​​വ​​ന​​ത്തി​​ന്‍റെ പാ​​ത​​യി​​ലാ​​ണ്. പ​​ല​​രും വി​​ഭ​​വ​​ങ്ങ​​ള്‍ പ​​രി​​മി​​ത​​പ്പെ​​ടു​​ത്തി​​യാ​​ണ് മു​​ന്നോ​​ട്ടു പോ​​യ​​ത്. ക​​ല്യാ​​ണ​​മു​​ള്‍​പ്പെ​​ടെ​​യു​​ള്ള പ​​രി​​പാ​​ടി​​ക​​ള്‍​ക്കാ​​യി ഓ​​ര്‍​ഡ​​റു​​ക​​ള്‍ മാ​​സ​​ങ്ങ​​ള്‍​ക്കു മു​​മ്പേ സ്വീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന കേ​​റ്റ​​റിം​​ഗ് സം​​ഘ​​ങ്ങ​​ള്‍​ക്കു വി​​ഭ​​വ​​ങ്ങ​​ള്‍ വെ​​ട്ടി​​ക്കു​​റ​​യ്ക്കാ​​ന്‍ സാ​​ധി​​ക്കി​​ല്ല.
പ​​ല കാ​​റ്റ​​റിം​​ഗു​കാ​​രും അ​​ഡ്വാ​​ന്‍​സ് തു​​ക ഉ​​ള്‍​പ്പെ​​ടെ കൈ​​പ്പ​​റ്റി​​യ​​താ​​ണ്. പു​​തി​​യ ഓ​​ര്‍​ഡ​​റു​​ക​​ള്‍ സ്വീ​​ക​​രി​​ക്കു​​ന്ന കാ​​റ്റ​​റിം​​ഗ് സം​​ഘ​​ങ്ങ​​ള്‍ എ​​ല്ലാം വി​​ഭ​​വ​​ങ്ങ​​ള്‍ കു​​റ​​ച്ചി​​ട്ടു​​ണ്ട്.

10 ശ​​ത​​മാ​​നം പോ​​ലും സി​ലി​ണ്ട​ർ കി​ട്ടു​ന്നി​ല്ല

ഹോ​​ട്ട​​ലു​​ട​​മ​​ക​​ള്‍​ക്കും കാ​​റ്റ​​റിം​​ഗു​​കാ​​ര്‍​ക്കും 62 ശ​​ത​​മാ​​നം സി​​ലി​​ണ്ട​​റു​​ക​​ള്‍ വി​​ത​​ര​​ണം ചെ​​യ്യു​​മെ​​ന്നാ​​ണ് കേ​​ന്ദ്ര സ​​ര്‍​ക്കാ​​ര്‍ പ​​റ​​യു​​ന്ന​​തെ​​ങ്കി​​ലും ഫ​​ല​​ത്തി​​ല്‍ 10 ശ​​ത​​മാ​​നം പോ​​ലും കി​​ട്ടു​​ന്നി​​ല്ലെ​​ന്നാ​​ണ് പ​​രാ​​തി. പാ​​ച​​ക​​വാ​​ത​​ക​​ക്ഷാ​​മം തു​​ട​​ങ്ങു​​ന്ന​​തി​​ന് മു​​മ്പ് ആ​​വ​​ശ്യാ​​നു​​സ​​ര​​ണം സി​​ലി​​ണ്ട​​റു​​ക​​ള്‍ ല​​ഭി​​ച്ചി​​രു​​ന്ന​​തി​​നാ​​ല്‍ പ​​ല​​രും ര​​ജി​​സ്ട്രേ​​ഷ​​ന്‍ എ​​ടു​​ത്തി​​രു​​ന്നി​​ല്ല. നി​​ല​​വി​​ല്‍ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത സി​​ലി​​ണ്ട​​റു​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ന് ആ​​നു​​പാ​​തി​​ക​​മാ​​യാ​​ണ് ഇ​​പ്പോ​​ള്‍ സി​​ലി​​ണ്ട​​ര്‍ അ​​നു​​വ​​ദി​​ക്കു​​ന്ന​​ത്. ഇ​​തും വേ​​ണ്ട​​ത്ര സി​​ലി​​ണ്ട​​ര്‍ ല​​ഭി​​ക്കു​​ന്ന​​തി​​ന് ത​​ട​​സ​​മാ​​ണ്.

കു​​ടും​​ബ​​ശ്രീ, ചെ​​റു​​കി​​ട ഭ​​ക്ഷ്യോ​​ത്​​പ​​ന്ന യൂ​​ണി​​റ്റു​​ക​​ളും പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ണ്. പ​​ല​​ര്‍​ക്കും വി​​ഷു​​വി​​ന് വേ​​ണ്ട​​ത്ര ക​​ച്ച​​വ​​ടം ന​​ട​​ത്താ​​ന്‍ സി​​ലി​​ണ്ട​​ര്‍ ക്ഷാ​​മം​​മൂ​​ലം സാ​​ധി​​ച്ചി​​ല്ല. ഒ​​ട്ടു​​മി​​ക്ക കാ​​റ്റ​​റിം​​ഗ് സം​​ഘ​​ങ്ങ​​ളും വി​​റ​​ക​​ടു​​പ്പ് സ്ഥാ​​പി​​ച്ചു ക​​ഴി​​ഞ്ഞു. വി​​റ​​ക​​ടു​​പ്പി​​ല്‍ പാ​​ച​​കം തൊ​​ഴി​​ലാ​​ളി​​ക​​ള്‍​ക്കു വ​​ലി​​യ ബു​​ദ്ധി​​മു​​ട്ടു​​ണ്ടാ​​ക്കു​​ന്നു​​ണ്ട്.

കൂ​​ടു​​ത​​ല്‍ കാ​​റ്റ​​റിം​​ഗ് സം​​ഘ​​ങ്ങ​​ള്‍ റോ​​ക്ക​​റ്റ് അ​​ടു​​പ്പു​​പോ​​ലു​​ള്ള ബ​​ദ​​ല്‍ മാ​​ര്‍​ഗ​​ങ്ങ​​ളി​​ലേ​​ക്ക് തി​​രി​​ഞ്ഞി​​ട്ടു​​ണ്ടെ​​ങ്കി​​ലും ഇ​​വ ബു​​ക്ക് ചെ​​യ്തു സ്ഥാ​പി​​ച്ചു കി​​ട്ടാ​​ന്‍ കാ​​ല​​താ​​മ​​സം നേ​​രി​​ടു​​ന്നു​​ണ്ട്. ഇ​​തി​​ന​​ല്ലാം പു​​റ​​മേ​​യാ​​ണ് ആസം, ബം​​ഗാ​​ള്‍ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നാ​​യി ഇ​​ത​​ര സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ള്‍ മ​​ട​​ങ്ങി​​യ​​ത്. ഇ​​വ​​രു​​ടെ കു​​റ​​വും കേ​​റ്റ​​റിം​​ഗ് മേ​​ഖ​​ല​​യെ സാ​​ര​​മാ​​യി ബാ​​ധി​​ച്ചി​​ട്ടു​​ണ്ട്. അ​​ടു​​ക്ക​​ള​​യി​​ല്‍ പാ​​ച​​കം ചെ​​യ്യു​​ന്ന​​വ​​രെ സ​​ഹാ​​യി​​ക്കു​​ന്ന​​തി​​നാ​​യി ഒ​​ട്ടു​​മി​​ക്ക കാ​​റ്റ​​റിം​​ഗ് സം​​ഘ​​ങ്ങ​​ള്‍​ക്കു​​മു​​ണ്ടാ​​യി​​രു​​ന്ന​​ത് ഇ​​ത​​ര സം​​സ്ഥാ​​ന​​ക്കാ​​രാ​​ണ്.​ ഇ​വ​ർ തി​​രി​​ച്ചെ​​ത്തി​​യി​​ട്ടി​​ല്ല.

ബു​​ക്കിം​​ഗ് ഒ​​ഴി​​വാ​​ക്കി കാ​​റ്റ​​റിം​​ഗ് സം​​ഘ​​ങ്ങ​​ള്‍

ഈ​​സ്റ്റ​​റി​​നു​​ശേ​​ഷ​​മു​​ള്ള ദി​​വ​​സ​​ങ്ങ​​ള്‍ കാ​​റ്റ​​റിം​​ഗ് സം​​ഘ​​ങ്ങ​​ള്‍​ക്കു സീ​​സ​​ണാ​​ണ്. ക​​ല്യാ​​ണം, ആ​​ദ്യ​​കു​​ര്‍​ബാ​​ന ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള നി​​ര​​വ​​ധി പ​​രി​​പാ​​ടി​​ക​​ളാ​​ണു ന​​ട​​ക്കു​​ന്ന​​ത്. സി​​ലി​​ണ്ട​​ര്‍ പ്ര​​തി​​സ​​ന്ധി​​യെയും പാ​​ച​​ക​​ക്കാ​​രു​​ടെ കു​​റ​​വി​​നെ​​യും തു​​ട​​ര്‍​ന്നു പ​​ല കാ​​റ്റ​​റിം​​ഗ്കാ​​രും ഈ ​​ദി​​വ​​സ​​ങ്ങ​​ളി​​ലെ ല​​ഭി​​ച്ച ഒ​​ന്നി​​ല​​ധി​​ക​​മു​​ള്ള ഓ​​ര്‍​ഡ​​റു​​ക​​ള്‍ റ​​ദ്ദാ​​ക്കി​​യി​​രു​​ന്നു.

വ്യ​​ത്യ​​സ്ത​​മാ​​യ വി​​ഭ​​വ​​ങ്ങ​​ള്‍ ന​​ല്‌​​കേ​​ണ്ട ഓ​​ര്‍​ഡ​​റു​​ക​​ളാ​​ണ് സം​​ഘ​​ങ്ങ​​ള്‍ ഒ​​ഴി​​വാ​​ക്കി​​യ​​ത്. മു​​ന്‍​പ് ല​​ഭി​​ച്ച ഓ​​ര്‍​ഡ​​റു​​ക​​ളി​​ല്‍​നി​​ന്നു പ​​ല​​രും വി​​ഭ​​വ​​ങ്ങ​​ളു​​ടെ എ​​ണ്ണം വെ​​ട്ടി​​ക്കു​​റ​​ച്ചു. പ​​ല​​ സം​​ഘ​​ങ്ങ​​ള്‍​ക്കും വി​​റ​​ക് അ​​ടു​​പ്പി​​ല്‍ പാ​​ച​​കം ചെ​​യ്യാ​​ന്‍ ആ​​ളു​​ക​​ളെ കി​​ട്ടാ​​ത്ത സാ​​ഹ​​ച​​ര്യ​​വു​​മു​​ണ്ട്.

സി​​ലി​​ണ്ട​​റു​​ക​​ള്‍​ക്ക് നി​​യ​​ന്ത്ര​​ണം ഏ​​ര്‍​പ്പെ​​ടു​​ത്ത​​യ​​തോ​​ടെ സ്വ​​കാ​​ര്യ ഗ്യാ​​സ് ഏ​​ജ​​ന്‍​സി​​ക​​ള്‍ ഗ്യാ​​സി​​ന് ക​​ത്ത​​നെ വി​​ല കൂ​​ട്ടി. 4000 രൂ​​പ​​വ​​രെ വി​​ല വാ​​ങ്ങി​​യാ​​ണ് 17 കി​​ലോ​​ഗ്രാ​​മി​​ന്‍റെ സി​​ലി​​ണ്ട​​ര്‍ വി​​ല്‍​ക്കു​​ന്ന​​ത്. ഇ​​വ​​രു​​ടെ വി​​ല്‍​പ​​ന​​യും കു​​തി​​ച്ചു​​യ​​ര്‍​ന്നു. പ​​ല സം​​ഘ​​ങ്ങ​​ള്‍​ക്കും വ​​ലി​​യ ഓ​​ര്‍​ഡ​​റു​​ക​​ള്‍ ഏ​​റ്റെ​​ടു​​ക്കാ​​ന്‍ ധൈ​​ര്യ​​ക്കു​​റ​​വു​​ണ്ട്. വി​​റ​​ക​​ടു​​പ്പി​​ലേ​​ക്ക് മാ​​റി​​യ കാ​​റ്റ​​റിം​​ഗ് സം​​ഘ​​ങ്ങ​​ള്‍​ക്കു വി​​റ​​ക് ആ​​വ​​ശ്യ​​ത്തി​​നു കൃ​​തൃ​​സ​​മ​​യ​​ത്ത് കി​​ട്ടാ​​ത്ത അ​​വ​​സ്ഥ​​യു​​മു​​ണ്ട്.

സി​​എ​​ന്‍​ജി​​യി​​ലേ​​ക്കു മാ​​റു​​ന്ന​​തി​​നു​​ള്ള ഭാ​​രി​​ച്ച ചെ​​ല​​വ് കാ​​റ്റ​​റിം​​ഗ് സം​​ഘ​​ങ്ങ​​ള്‍​ക്കു താ​​ങ്ങാ​​ന്‍ സാ​​ധി​​ക്കു​​ന്നു​​മി​​ല്ല. എ​​ല്‍​പി​​ജി നി​​യ​​ന്ത്ര​​ണ​​ത്തി​​ല്‍ ഇ​​ള​​വു വ​​രു​​ത്തി സി​​ലി​​ണ്ട​​ര്‍ ആ​​വ​​ശ്യാ​​നു​​സ​​ര​​ണം കേ​​റ്റ​​റിം​​ഗ് സം​​ഘ​​ങ്ങ​​ള്‍​ക്കു ല​​ഭ്യ​​മാ​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യം ശ​​ക്ത​​മാ​​യി​​രി​​ക്കു​​ക​​യാ​​ണ്.

Latest News

Corehub Up